Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത കാല്‍നടയാത്രക്കാര്‍ക്കോ അതോ…….?

HIGHLIGHTS : പരപ്പനങ്ങാടി: ഉദ്ഘാടനം കാത്തിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത കയ്യടക്കി ഓട്ടോറിക്ഷകളും ബൈക്കുകളും. വര്‍ഷങ്ങളായുള്ള കാല്‍നടയാത്രക്കാരുടെ അപ...

untitled-1-copyപരപ്പനങ്ങാടി: ഉദ്ഘാടനം കാത്തിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത കയ്യടക്കി ഓട്ടോറിക്ഷകളും ബൈക്കുകളും. വര്‍ഷങ്ങളായുള്ള കാല്‍നടയാത്രക്കാരുടെ അപകടകരമായി പാളം മുറിച്ചുകടക്കല്‍ ഒഴിവാക്കാനായി നിര്‍മ്മിച്ച പരപ്പനങ്ങാടി റെയിവേ അടിപാത വീണ്ടും അപകടങ്ങള്‍ ഉണ്ടാക്കുമോ?

അവസാനഘട്ട പണികള്‍ ബാക്കി നില്‍ക്കെ ഉദ്ഘാടനം കാത്തു നില്‍ക്കാതെ ജനങ്ങള്‍ കാല്‍നടയാത്ര തുടങ്ങിയ അടിപ്പാതയിലൂടെ ഇപ്പോള്‍ ഓട്ടോറിക്ഷകളും ബൈക്കുകളും യാതൊരു നിയന്ത്രങ്ങളും പാലിക്കാതെ ഇടതടവില്ലാതെ ഓടുകയാണ്. ഇതോടെ കാല്‍നടയാത്രക്കാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് പൈപ്പ്‌ലൈനുകളും കേബുളും കൊണ്ടുപോകാനായി അടിപ്പാതയ്ക്കുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടഅടി വീതിമാത്രമുള്ള ഡ്രൈനേജിനുമുകളിലൂടെയാണ്. ഇതാകട്ടെ ആറടി ഉയരം പോലുമില്ലാത്ത സ്ഥലവുമാണ്. യാഥാര്‍ത്ഥത്തില്‍ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കേണ്ട ആറടി വീതിയുള്ള അടിപ്പാതയുടെ ഭാഗത്തുകൂടി വാഹനങ്ങളാണിപ്പോള്‍ കടന്നുപോകുന്നത്. ഓട്ടോറിക്ഷകള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെയാണ് കാല്‍നടയാത്രക്കാര്‍ അവരുടെ നടത്തം ഡ്രൈനേജിന് ുകളിലൂടെയാക്കിയത്. ഈ വഴിക്ക് വീതിയില്ലാത്തതുകാരണം സ്ത്രീകള്‍ ഇപ്പോഴും റെയില്‍ മുറിച്ചുകടന്നു തന്നെയാണ് യാത്ര ചെയ്യുന്നത്. ഇതിനെല്ലാം പുറമെ നേര്‍ക്കുനേര്‍വരുന്ന ഓട്ടോക്കാരും ബൈക്കുയാത്രികരും തമ്മിലുള്ള തര്‍ക്കവും ഇവിടെ പതിവായിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!