പരപ്പനങ്ങാടി: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങാവാന്‍ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായിമ ശേഖരിച്ച തുക വയനാട് കലക്ടര്‍ക്ക് കൈമാറി. പയനിങ്ങല്‍ ഓട്ടോ ഡ്രൈവേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കരാക്കേ പാട്ടു പരിപാടിയിലൂടെ പൊതുജനങ്ങളില്‍ നിന്നും 40000 രൂപ സമാഹരിച്ചത്.
ഗ്രൂപ്പ് അഡ്മിന്‍ എ.പി ഹബീബ് കലക്ടര്‍ക്ക് കൈമാറി. പി.പി മുജീബ്‌റഹ്‌മാന്‍, നൗഫല്‍, നവാസ് പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




