Section

malabari-logo-mobile

പരപ്പനങ്ങാടി ആലുങ്ങലില്‍ മത്സ്യബന്ധനത്തിനിടെ തിരയില്‍ പെട്ട് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

HIGHLIGHTS : പരപ്പനങ്ങാടി:  ചെട്ടിപ്പടി ആലുങ്ങലില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരിയില്‍ പെട്ട് ഒരാള്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങള്‍ ബീച്ച് സ്വദേശി  ചുങ്കക്കാ...

പരപ്പനങ്ങാടി:  ചെട്ടിപ്പടി ആലുങ്ങലില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരിയില്‍ പെട്ട് ഒരാള്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങള്‍ ബീച്ച് സ്വദേശി  ചുങ്കക്കാരന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (70) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കടല്‍ തീരത്തുനിന്ന് വലയെറിയുന്നതിനിടെയാണ് അപകടമുണ്ടായത്.  തിരയില്‍പെട്ട് നിലതെറ്റുകയായിരുന്നു.

ഭാര്യ : ആയിഷ
മക്കള്‍: നൗഷാദ്, നാസര്‍ നിസാമി, ഫഹ്‌നസ്, അസ്‌കര്‍, അക്ബര്‍, നൂര്‍ജഹാന്‍,
മരുമക്കള്‍: അലി, സെക്കീന,
ആതിക്ക, അഫ്‌സി, മിസിരീയ, നൂറുന്നിസ.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!