ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങല്‍ സ്വദേശി നിര്യാതനായി

പരപ്പനങ്ങാടി;ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങല്‍ സ്വദേശി മരണപ്പെട്ടു. പാലത്തിങ്ങല്‍ മുരിക്കല്‍ സ്വദേശി മുക്കത്ത് കോയ ഹാജി(56)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി താനൂരില്‍ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ കോയ ഹാജിയെ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ അദേഹത്തെ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് ആറ് മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

ഭാര്യ: ഐഷബി. മക്കള്‍: ഫാരിസ, സെല്‍മാനുല്‍ ഫാരിസ്, ഫാസില്‍.