Section

malabari-logo-mobile

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരമാവധി പരിശ്രമിക്കും;  മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍  പരമാവധി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികലാംഗക്ഷേ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍  പരമാവധി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായ്പാമേളയുടെ സംസ്ഥാനതല ഉത്ഘാടനം പാറശ്ശാലയില്‍ നിര്‍വ്വഹിക്കുകയായിരുന്നു           മുഖ്യമന്ത്രി.  ഓരോ ഭിശേഷിക്കാര്‍ക്കും ഓരോ ആവശ്യമാണെന്നും അത് അവരുടെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം  പറഞ്ഞു.  കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുളളില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത്  ഭിശേഷിക്കാര്‍ ഉള്‍പ്പെടെയുളള പട്ടിണിപ്പാവങ്ങളുടെ പ്രശ്‌നങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംവരണം, ഉപകരണങ്ങള്‍ നല്‍കല്‍, ട്രൈസ്‌കൂട്ടര്‍ വിതരണം, ഹൈടെക് വീല്‍ചെയര്‍, സബ്‌സിഡിയോടു കൂടിയ വായ്പ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു.  കേരളം ഭിശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുതിനുളള           നിര്‍ദ്ദേശങ്ങള്‍ സാമൂഹ്യനീതി വകുപ്പിനും, ജില്ലാകളക്ടര്‍മാര്‍ക്കും നല്‍കി കഴിഞ്ഞു.  പാറശ്ശാല ജയമഹേഷ് കല്യാണമണ്ഡപത്തില്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ. ആന്‍സലന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടിി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!