മുസ്തഫ മരിച്ചത് പോലീസ് വാഹനം തട്ടിയെന്ന് ആരോപണം

പരപ്പനങ്ങാടി:കഴിഞ്ഞ ദിവസം കോര്‍ട്ട് റോഡില്‍ വെച്ച് അജ്ഞാത വാഹന൦ ഇടിച്ചാണ് തൊഴിലാളിയായ പുത്തൂര്‍ മുസ്തഫ (52) മരണപെട്ടതെന്ന പോലീസ് വാദം തെറ്റാണെന്നും പോലീസ് ജീപ്പിടിച്ചാണ് മരണമെന്നും  നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കോര്‍ട്ട് റോഡില്‍വെച്ച്അജ്ഞാത വാഹനം ഇടിച്ചാണ് പാലക്കാട് സ്വദേശിയും പരപ്പനങ്ങാടി പുത്തരിക്കലെ വാടക ക്വട്ടേഴ്‌സിലെ താമസക്കാരനുമായ പുത്തൂര്‍ മുസ്തഫക്ക് പരിക്കേറ്റതെന്നും പരപ്പനങ്ങാടി പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമായിരുന്നു പോലീസ് മാധ്യമങ്ങളോട്പറഞ്ഞത്. ഇടിച്ചവാഹ ന൦ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു.

റോഡിലേക്ക് ഇഴഞ്ഞു നീങ്ങിഎത്തിയ ഇയാളുടെ ശരീരത്തില്‍ ഇതുവഴിവന്ന പോലീസ്ജീപ്പ് അബദ്ധത്തില്‍ ഇടിക്കുകയാണുണ്ടാ യതെന്നാണ് ആരോപണം. എന്നാല്‍ പോലീസ് ജീപ്പ് കടന്നുപോകുന്നതിനു മുമ്പ് മറ്റേതോ വാഹനം ഇടിച്ചതാകാമെന്ന സംശയവും ചിലകേന്ദ്രങ്ങളില്‍നിന്നുയരുന്നുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഉന്നത രഹസ്യാന്വേഷണ വിഭാഗത്തിനു ഇക്കാര്യത്തിലെ വ്യക്തമായ വിവരം ലഭിച്ചതായി അറിയുന്നു.

Share news
error: Content is protected !!
Scroll to Top