Section

malabari-logo-mobile

പന്ത്രണ്ടു മണിക്കൂറോളമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതിയില്ല യാത്രക്കാര്‍ ദുരിതത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി: അറ്റകുറ്റ പണികള്‍ നടക്കുന്ന പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഒരു രാത്രി മുഴുവന്‍ വൈദ്യുതിയില്ലാതായതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്...

parappananagdi-railway-copyപരപ്പനങ്ങാടി: അറ്റകുറ്റ പണികള്‍ നടക്കുന്ന പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഒരു രാത്രി മുഴുവന്‍ വൈദ്യുതിയില്ലാതായതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിയ. പരപ്പനങ്ങാടിയില്‍ ബുധനാഴ്‌ച രാത്രിയോടെ പോയ വൈദ്യുതി ബന്ധം വ്യാഴാഴ്‌ച രാവിലെയായിട്ടും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. മറ്റു ബദല്‍ ക്രമീകരണങ്ങളൊന്നും ഈ റെയില്‍വേ സ്റ്റേഷനിലില്ലാത്തതാണ്‌ യാത്രക്കാരെ വലച്ചത്‌.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോറത്തിന്റെ പലഭാഗവും പ്ലാറ്റ്‌ഫോറം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊളിച്ചിടുകയും ചിലയിടങ്ങളില്‍ ഫൂട്ട്‌ ഓവര്‍ബ്രിഡ്‌ജിനായി വലിയ കുഴികള്‍ കുഴിച്ചിട്ടുമുണ്ട്‌. നിരവധി രാത്രിട്രെയിനുകള്‍ക്ക്‌ പരപ്പനങ്ങാടിയില്‍ സ്റ്റോപ്പുണ്ട്‌ ഇതില്‍ യാത്രചെയ്യാനെത്തിയ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ്‌ ബുദ്ധിമുട്ടിലായിരിക്കുന്നത്‌.

sameeksha-malabarinews

റെയില്‍വേസ്‌റ്റേഷനില്‍ വൈദ്യുതി പോയാല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററി സംവിധാനം ഉണ്ടെങ്ങിലും വെറും ഒരു മണിക്കൂര്‍ പോലും ബാക്ക്‌ അപ്പ്‌ കിട്ടുന്നില്ലെത്രെ. ജനറേറ്റര്‍ സംവിധാനം സ്റ്റേഷനിലെ സിഗനല്‍ സിസ്‌ററം പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമെ ഉപയോഗിക്കാനാകു.

പേരിനൊപ്പം ആദര്‍ശ്‌ പദവിയൊക്കെ ലഭിച്ചെങ്ങിലും പരപ്പനങ്ങാടി പഴയ തീവണ്ടിയാപ്പീസ്‌ തന്നെയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇന്നത്തെ ഈ സംഭവം.

ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ വാഹനമിടിച്ചതിനെ തുടര്‍ന്നാണ്‌്‌ വൈദ്യുതിയില്ലാതായിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!