10 ലിറ്റര്‍ വാറ്റ്‌ ചാരായവുമായി യുവാവ്‌ പരപ്പനങ്ങാടിയില്‍ പിടിയില്‍

arrackപരപ്പനങ്ങാടി ::വില്‍പ്പനക്കായി കൊണ്ടുവന്ന പത്ത്‌ ലിറ്റര്‍ വാറ്റ്‌ ചാരായവുമായി യുവാവ്‌ പരപ്പനങ്ങാടി എക്‌സൈസിന്റെ്‌ പിടിയില്‍ പട്ടാമ്പി മുതുതല സ്വദേശി കൊട്ടപ്പുലാക്കല്‍ വിജീഷ്‌(25) ആണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ പരപ്പനങ്ങാടി പുരപ്പുഴ ബസ്‌ വെയിറ്റിങ്ങ്‌ ഷെഡില്‍ വെച്ച്‌ പിടിയിലായത്‌. ചാരായമടങ്ങിയ കന്നാസ്‌ ഷോള്‍ഡര്‍ ട്രാവല്‍ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ഇയാള്‍ക്ക്‌ ചാരായം വാറ്റാന്‍ പ്രേരണയായത്‌ വാട്ടസ്‌ ആപ്പില്‍ നിന്ന്‌ ലഭിച്ച ദൃശ്യങ്ങളാണന്ന്‌ ചോദ്യം ചെയ്യലിനിടെ എക്‌സൈസ്‌ സംഘത്തിനോട്‌ വെളിപ്പെടുത്തി.

പ്രിവന്റീവ്‌ ഓഫീസര്‍മാരായ ടിവി സുരേന്ദ്രന്‍, വി രവീന്ദ്രന്‍, സിഇഓമാരായ എകെ പ്രകാശന്‍, രജീഷ്‌ കെവി, ഷിജിത്ത്‌ എംകെ എന്നിവര്‍ റെയിഡിന്‌ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top