പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ മാറ്റി തുടങ്ങി

IMG-20140705-WA0013

പരപ്പനങ്ങാടി : പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിസരത്ത് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട തൊണ്ടി വാഹനങ്ങള്‍ മാറ്റിത്തുടങ്ങി. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് തന്നെയാണ് മാറ്റിയിരിക്കുന്നത്.

തിരക്കേറിയ ചെമ്മാട് – പരപ്പനങ്ങാടി റോഡിലെ ഇരുവശങ്ങളിലും പിടിച്ചിട്ട വാഹനങ്ങള്‍ മൂലം കാല്‍ നട യാത്രപോലും ദുസ്സഹമായിരുന്നു. കഴിഞ്ഞ ജൂണ്‍ 24 ന് തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാന് മാധ്യമപ്രവര്‍ത്തകന്‍ തോട്ടത്തില്‍ പ്രവീണ്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പരപ്പനങ്ങാടി പോലീസ് , നെടുവ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് വിഭാഗം തുടങ്ങിയവര്‍ക്ക് സൊസൈറ്റി മുമ്പാകെ ഹാജരാകാന്‍ ഈ മാസം ഒമ്പതിന് പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ റോഡോരത്തെ വാഹനങ്ങള്‍ മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top