അനധികൃത കസ്റ്റഡി; പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കോടതിയുടെ കമ്മീഷന്‍

parappanangadi-police-stationപരപ്പനങ്ങാടി: രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ അന്യായമായി കസ്റ്റഡിയില്‍ വെച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സ്റ്റേഷന്‍ പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചു. പരാതിയില്‍ പറയുന്ന രണ്ടുപേരെയൂം പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചതായി സൂചന.

ഇന്ന് പകല്‍ 2.15 ഓടെയാണ് അത്യപൂര്‍വ്വമായ കോടതി നടപടികള്‍ക്ക് പരപ്പനങ്ങാടി പോലീസ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. ചേക്കിന്റെ പുരയ്ക്കല്‍ സലീം, ഇഞ്ചക്കടവത്ത് സൈതലവി എന്നിവരെ പോലീസ് സ്‌റ്റേഷനില്‍ അധികൃതമായി കസ്റ്റഡിയില്‍ വെച്ചിട്ടുണ്ടെന്ന് സഹോദരന്‍ റഫീഖ് അഡ്വ.പി.പി ബഷീര്‍ മുഖേന കോടതിയില്‍ ഹരജി നല്‍കിയത്. ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് പോലീസ്‌റ്റേഷന്‍ പരപിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ. എ .പി സുനിലിനെ കമ്മീഷനായി നിയോഗിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് കമ്മീഷന്‍ സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. ഈ സമയത്ത് സബ് ഇന്‍പെക്ടര്‍ സ്ഥലത്തില്ലായിരുന്നു. കസ്റ്റഡിയില്‍ എടുക്കപ്പെട്ടുവെന്ന് പറയുന്ന സലീനിനെയും സൈതലവിയേയും തിരിച്ചറിയുകയും ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മജിസ്‌േട്രറ്റ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസ് തുടര്‍ നടപടികള്‍ക്കായി ജൂണ്‍ 2 ാം തിയ്യതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top