പരപ്പനങ്ങാടി നെടുവ സ്‌കൂളില്‍ ടെറസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പരപ്പനങ്ങാടി : നെടുവ സ്‌കൂളില്‍ ടെറസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നെടുവ ഹൈസ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണത്. ഇന്നലെ വൈകീട്ട് മൂന്നിനാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടെറസില്‍ മറ്റു കുട്ടികളുമായി കളിക്കുന്നതിനിടയിലാണു സംഭവം. ഹാജിയാരകത്ത് അഷ്‌റഫിന്റെ മകന്‍ ഉവൈസി (12) നാണ് പരിക്കേറ്റത്.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഈ വിദ്യാഭ്യാസ വര്‍ഷം ഹൈസ്‌കൂള്‍ പദവി കിട്ടിയ സ്‌കൂളില്‍ കുട്ടികള്‍ക്കായി കളി സ്ഥലം എന്നതു പരിഹരിക്കണമെന്നന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top