Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വി.റ്റി അബൂബക്കറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

parappanangadiപരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വി.റ്റി അബൂബക്കറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, പച്ചക്കറികടകള്‍, പലവ്യഞ്ജനക്കടകള്‍, ഇറച്ചിക്കടകള്‍ എന്നിവ പരിശോധിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാപാരികളില്‍ നിന്നും 9000 രൂപ പിഴ ഈടാക്കി. ലൈസന്‍സില്ലാത്തതും വിലവിവരപ്പട്ടിക, സ്റ്റോക്ക് ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കാത്തതും ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാത്തതുമായ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!