Section

malabari-logo-mobile

പോലീസുകാരിക്കൊപ്പം നൃത്തം; വിശദീകരണവുമായി ഷാരൂഖ് ഖാന്‍

HIGHLIGHTS : കൊല്‍ക്കത്ത: പോലീസുകാരിയുടെ കൂടെ നൃത്തം ചെയ്ത് വിവാദത്തിലായതോടെ വിശദീകരണവുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. വീര്‍ സാര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില...

shaകൊല്‍ക്കത്ത: പോലീസുകാരിയുടെ കൂടെ നൃത്തം ചെയ്ത് വിവാദത്തിലായതോടെ വിശദീകരണവുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. വീര്‍ സാര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ യൂണിഫോമിട്ട പട്ടാളക്കാര്‍ക്കൊപ്പം നൃത്തം ചെയ്തത് വിവാദമാക്കാത്തവരാണ് പോലീസുകാരിക്കൊപ്പം നൃത്തം ചെയ്തത് വിവാദമാക്കുന്നത്. ഈ വിവാദം അഹസഹിഷ്ണുതയില്‍ നിന്ന് ഉടലെടുത്തതാണെന്നും ലിംഗത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് ലാജ്ജാകരമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ശനിയാഴ്ച പോലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഷാരൂഖ് ഖാന്റെ നൃത്തം. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ സാംബ ഹര്‍ദാറിനെ സ്റ്റേജില്‍ വെച്ച് എടുത്തുയര്‍ത്തിയ ഷാരൂഖ് അവര്‍ക്കൊപ്പം കുറച്ചു നേരം നൃത്തം ചെയ്യുകയും ചെയ്തു.

sameeksha-malabarinews

ഷാരൂഖിന്റെ ഈ പ്രവൃത്തിക്കെതിരെ പോലീസുകാരും, ബംഗാളിലെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!