പരപ്പനങ്ങാടിയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

2014-07-13 10.47.58പരപ്പനങ്ങാടി : ശക്തമായ കാറ്റിനെ തുടര്‍ന്ന് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. ചെട്ടിപ്പടി തലാഞ്ചേരി റോഡില്‍ നാക്കടിയന്റെ പുരക്കല്‍ സെയ്തലവിയുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. തെങ്ങ് വീണ് തകര്‍ന്ന വീടിന്റെ കിടപ്പ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി സുഹൈല പരിക്കൊന്നും ഏല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലം വില്ലേജ് ഓഫീസര്‍ അജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ എച്ച് ഹനീഫ, കെപി ഷാജഹാന്‍ എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Share news
error: Content is protected !!
Scroll to Top