പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി : ചെട്ടിപ്പടി റെയില്‍വേഗേറ്റില്‍ വെച്ച് പാളം മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതന്‍ സ്‌കൂളിന് സമീപം താമസിക്കുന്ന തോളന്‍വീട്ടില്‍ വേലായുധന്‍ (62) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരം മെയില്‍ കടന്നു പോയ ഉടനെ വേലായുധന്‍ റെയില്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കവെ വടക്ക് നിന്ന് വന്ന എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കനത്ത മഴ കാരണം ട്രെയിന്‍ കാണാതിരുന്നതാണ് അപകടകാരണമെന്ന് കരുതുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുന്‍ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥനായിരുന്നു.

രാവിലെ മകനോടൊത്ത് ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഇദ്ദേഹം റെയില്‍വേ ഗേറ്റടച്ചത് കണ്ട് അവിടെ ഇറങ്ങി ഗേറ്റ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.

ഭാര്യ: വത്സല. മക്കള്‍: പ്രവീണ്‍,പ്രിയ

Share news
error: Content is protected !!
Scroll to Top