Section

malabari-logo-mobile

പൊതുമരാമത്ത് വകുപ്പ് വിശ്വാസ്യത തിരിച്ച് പിടിക്കും :മന്ത്രി ജി.സുധാകരന്‍

HIGHLIGHTS : പരപ്പനങ്ങാടി: പുതിയ കാലത്ത് പുതിയ നിര്‍മ്മിതി എന്ന് ആശയവുമായി പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിച്ച് വരികയാണെന്ന് വകുപ്പ്

പരപ്പനങ്ങാടി: പുതിയ കാലത്ത് പുതിയ നിര്‍മ്മിതി എന്ന് ആശയവുമായി പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിച്ച് വരികയാണെന്ന് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പണികള്‍ പൂര്‍ത്തീകരിച്ചും നിര്‍മ്മാണത്തിലെ കാലതാമസം അവസാനിപ്പിച്ചും ഈടുള്ള നിര്‍മ്മിതിയിലൂടെയും അത് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത്‌വകുപ്പ് പൂര്‍ത്തീകരിച്ച വിവിധ നിര്‍മ്മിതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ഉപമുഖ്യമന്ത്രിയും പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന അവുക്കാദര്‍ കുട്ടിനഹയുടെ നാമധേയത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയത്തിന്റെയും സര്‍ക്കാര്‍ വിശ്രമ മന്ദിരം, പരപ്പനങ്ങാടി ചെമ്മാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചീര്‍പ്പിങ്ങല്‍ പാലം എന്നിയുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി എം.എല്‍.എ പി കെ അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൊന്നാനി ലോകസഭാ മണ്ഡലം എം.പി ഇ.ടി മുഹമ്മദ്ബഷീര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

sameeksha-malabarinews

പൊതുമാരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 91 സെന്റ് സ്ഥലത്താണ് വിശ്രമ മന്ദിരവും കെട്ടിട സമുച്ചയവും പണി കഴിച്ചിട്ടുള്ളത്. പരപ്പനങ്ങാടി കോടതി പരിസരത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് രണ്ട് പദ്ധതികളും യാഥാര്‍ത്ഥ്യമാക്കിയത്. നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച അവുക്കാദര്‍ കുട്ടിനഹ സ്മാരക കെട്ടിട സമുച്ചയം തുറക്കുന്നതോടെ നിലവില്‍ വാടക കെട്ടിടങ്ങളില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തമായ കാര്യാലയമാകും. ആകെ 3257 ചതുരശ്ര മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പടെ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു നിലകളിലായി നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന് അഞ്ചുകോടിരൂപയാണ് നിര്‍മ്മാണച്ചിലവ്. കാലപഴക്കം മൂലം ചോര്‍ന്നൊലിച്ചിരുന്ന പഴയ വിശ്രമ കേന്ദ്രത്തിന് പകരമായാണ് പുതിയ കെട്ടിടം.

നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിച്ച ചീര്‍പ്പിങ്ങല്‍ പാലത്തിന്റയും അപ്രോച്ച് റോഡിന്റെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഇരു ഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയോട് കൂടിയാണ് പാലം പണി കഴിപ്പിച്ചിരിക്കുന്നത്. പാലത്തിനോട് ചേര്‍ന്ന് 390 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്സ വി.വി ജമീല ടീച്ചര്‍, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷരീഫ മലയാം പള്ളി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റസിയ സലാം പി.ഒ, എം. ഉസ്മാന്‍, എം.സി നസീമ, എ.ഉസ്മാന്‍, ഭവ്യരാജ്, നഗരസഭ കൗസിലര്‍മാരായ നൗഫല്‍ ഇല്ലിയന്‍, റൂബി സഫീന, സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ സഹകരണ ഫെഡറേഷന്‍ അപ്പക്സ് ബോര്‍ഡ് പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു നഹ കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മര്‍ ഒട്ടുമ്മല്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, പി.ഒ. സലാം, ഗിരീഷ് തോട്ടത്തില്‍, ജഗിവാസന്‍. പി, സി. ഉണ്ണികൃഷ്ണന്‍., എം.വി മുഹമ്മദലി, രഘുനാഥ് എ.വി, പൊതുമാരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!