Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ 24 ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി:  കോവി്‌ഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. നഗരസഭയിലെ 24 ഡിവിഷനുകളിലാണ്‌ ഇപ്പോള്...

പരപ്പനങ്ങാടി:  കോവി്‌ഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. നഗരസഭയിലെ 24 ഡിവിഷനുകളിലാണ്‌ ഇപ്പോള്‍ ‌ കണ്ടൈന്‍മെന്റ്‌ സോണിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.‌

3.4.7.9. 10,11,13,15,16,17,19, 22,23, 26,27,28, 31,32,33,34,38,39,43,45 എന്നീ ഡിവിഷനുകളാണിവ

sameeksha-malabarinews

ഈ പ്രദേശങ്ങളില്‍ 26ാം തിയ്യതി തിങ്കളാഴ്‌ച ഉച്ചക്ക്‌ 2 മണി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍വരും. കോവിഡ്‌ രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടറാണ്‌ ഈ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. മേല്‍ പറഞ്ഞ വാര്‍ഡുകളോടെ ചേര്‍ന്ന നില്‍ക്കുന്ന രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍ക്കു കൂടി നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

യാത്രയുമായി ബന്ധപ്പെട്ട്‌ നിയന്ത്രണങ്ങള്‍
കണ്ടൈന്‍മെന്റ്‌ സോണില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ്‌ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും.
മെഡിക്കല്‍ എമര്‍ജെന്‍സി, വിവാഹം, മരണം എന്നീ കര്‍ശന സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

അവശ്യവസ്‌തുക്കള്‍ വാങ്ങിക്കുവാന്‍ പുറത്ത്‌ പോകുന്നവര്‍ റേഷന്‍കാര്‍ഡ്‌ കൈവശം വെക്കണം.

രാത്രി ഏഴു മണി മതുല്‍ രാവിലെ 6 മണി വരെ നൈറ്റ്‌ കര്‍ഫ്യു നിലനില്‍ക്കുന്നതാണ്‌.

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌
കണ്ടൈന്‍മെന്റ സോണില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, കോടതി, അവശ്യസേവനം നല്‍കുന്ന മറ്റ്‌ സര്‍ക്കാര്‍ സ്ഥാപനങഅങല്‍ എന്നിവ മാത്രമെ പ്രവര്‍ത്തക്കുവാന്‍ പാടൊള്ളു.
മേല്‍ പ്രദേശങ്ങളില്‍ നിന്നും മറ്റ്‌ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുളില്‍ സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര#്‌ വര്‍ക്ക്‌ ഫ്രം ഹോം രീതിയിലാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌.
ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ ഹാജരാക്കി 10 മണി മുതല്‍ 2 മണി വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌.എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌.

ഇന്‍ഷൂറന്‍സ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളതല്ല
മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, മീഡിയ എന്നിവക്ക്‌ പ്രവര്‍ത്തിക്കാവുന്നതാണ്‌.

അവശ്യ വസ്‌തുക്കളുമായി ബന്ധപ്പെട്ട്

പാല്‍ പത്രം എ്‌ന്നിവ വിതരണം ചെയ്യാവുന്നതാണ്‌
മേല്‍ സ്ഥലങ്ങളിലെ റേഷന്‍ കടകള്‍, ഭക്ഷ്യ, അവശ്യ കച്ചവട സ്ഥാപനങ്ങല്‍, മത്സ്യ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ ഏഴുമണി മുതല്‍ ഉ്‌ച്ചക്ക്‌ രണ്ട്‌ മണി വരെ മാത്രമെ പ്രവര്‍ത്തിപ്പിക്കാന്‍ പാടൊള്ളു.

ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ രാത്രി എട്ടു മണി വരെ പാര്‍സല്‍ സര്‍വീസിന്‌ മാത്രം അനുമിതി ഉണ്ടായിരിക്കുന്നതാണ്‌.

ഉപഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കണമെന്ന്‌ സ്ഥാപന ഉടമ ഉറപ്പുവരുത്തേണ്ടതാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!