പരപ്പനങ്ങാടിയില്‍ സ്‌ക്കൂട്ടറിടിച്ച്‌  പരിക്കേറ്റ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിന്‌ മരിച്ചു

afeefa thasneeപരപ്പനങ്ങാടി: സ്‌കൂളിന്‌ മുന്നില്‍ റോഡ്‌ മുറിച്ച്‌ കടക്കവെ സ്‌ക്കൂട്ടറിടിച്ച്‌ പരിക്കേറ്റ പത്ത്‌ വയസ്സുകാരി മരിച്ചു.ബിഇഎം ഹയര്‍സെക്കണ്ടറി സക്‌ൂളിലെ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനി അഫീഫ തസ്‌നിയാണ്‌ മരണപ്പെട്ടത്‌.

ചൊവ്വാഴ്‌ച ഉച്ചയക്കുള്ള ഇന്റര്‍വെല്‍ സമയത്ത്‌ സ്‌കൂളിന്‌ മുന്നിലുടെ കടന്നു പോകുന്ന പരപ്പനങ്ങാടി താനൂര്‍ റോഡില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. സീബ്രലൈനിലുടെ റോഡ്‌ മുറിച്ച്‌ കടക്കവെ കുട്ടിയെ സ്‌കൂട്ടറിടിച്ചത്‌.

സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു
പുത്തരിക്കല്‍ ജയകേരള റോഡില്‍ താമസിക്കുന്ന നരിക്കോടെന്‍ ഷാഫിയുടെ മകളാണ്‌ അഫീഫ. മാതാവ്‌ ജസീല, സഹോദരങ്ങള്‍ ഫാത്തിമ റിന്‍ഷ, അബൂബക്കര്‍ സിദ്ധീഖ്‌.
ബുധനാഴ്‌ച പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ മറവ്‌ ചെയ്യും

 

Share news
error: Content is protected !!
Scroll to Top