ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്: ധനുഷ്

danushഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ് തമിഴ് നടന്‍ ധനുഷ്. തന്റെ പുതിയ ചിത്രമായ ‘അനേകന്റെ’ പ്രമോഷന്‍ പരിപാടിയ്ക്കായി കൊച്ചിയില്‍ എത്തിയപ്പോഴാണ് താനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്ന് ബ്രൂസ്ലി ധനുഷ് പറഞ്ഞത്.

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ധനുഷ് പറഞ്ഞു. സത്യത്തില്‍ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം ഞാന്‍ സ്വന്തമാക്കാന്‍ ഇരുന്നതാണ്. പക്ഷെ ആ കഥാപാത്രമാകാനുള്ള കഴിവ് തനിക്കില്ലാത്തതുകൊണ്ടാണ് ആ തീരുമാനത്തില്‍ നിന്നും പിന്മാറിയത്- ധനുഷ് പറഞ്ഞു.

മമ്മൂട്ടിയും ദിലീപും മുഖ്യവേഷത്തിലെത്തിയ ‘കമ്മത്ത് ആന്റ് കമത്ത്’ എന്ന ചിത്രത്തല്‍ ഒരു പാട്ട് രംഗത്തിലൂടെ ധനുഷ് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് മലയാളത്തില്‍ ഒരു മുഴുനീള വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു. സ്‌ക്രിപ്റ്റ് നല്ലതാണോ ചീത്തയാണോ എന്നത് പോലും പ്രശ്‌നമല്ല. ഭാഷയും താന്‍ പഠിച്ചോളാം.

കേരളത്തിലെ ആള്‍ക്കാരെ പോലെ തന്നെ കേരളത്തിലെ ഭക്ഷണവും ധനുഷിന് ഇഷ്ടമാണത്രെ. കപ്പ ഇഷ്ടമാണ്. പക്ഷെ വെജിറ്റേറിയനായതുകൊണ്ട് മീന്‍കറി കൂട്ടികഴിക്കാന്‍ കിഴില്ല. എന്നാലും അച്ചാറും കപ്പയും ഇഷ്ടമാണ്. കടലക്കറിയും ഇടിയപ്പവുമാണ് മറ്റൊരു ഇഷ്ടവിഭവം.

Share news
error: Content is protected !!
Scroll to Top