നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റില്‍ വെള്ളിത്തിളക്കവുമായി പരപ്പനാട് വാക്കേഴ്‌സ് താരം

പരപ്പനങ്ങാടി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ ഷീബ രമേശിന് വെള്ളി മെഡല്‍ ലഭിച്ചു. 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്റ്റേഴ്‌സ് അത് ലറ്റിക് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. ജാവലിന്‍ ത്രോയിലും, റിലേ മത്സരത്തിലുമാണ് മെഡല്‍ നേടിയത്.2021ല്‍ മാര്‍ച്ച് മാസം നടന്ന സ്റ്റേറ്റ് മീറ്റില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

സ്‌കൂള്‍ ക്ലബ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എറണാകുളം മഹാരാജാസില്‍ ഈ വര്‍ഷത്തെ മലപ്പുറം ജില്ലാ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം മേനേജര്‍ ആയിരുന്നു. സിഎച്ചസി നെടുവായിലെ ജീവനക്കാരിയാണ്. പരപ്പനങ്ങാടി, കുറുപ്പന്‍ കണ്ടി രമേഷിന്റെ ഭാര്യയാണ് മകള്‍ അനുശ്രീ.

നിലവില്‍ ഡ്യൂട്ടിക്കിടയിലെ ഒഴിവ് സമയങ്ങളില്‍ വാക്കേഴ്‌സ് ക്ലബ്ബിലെ പരിശീലകരായ കെ.ടി വിനോദ്, ഉനൈസ്. പി എന്നിവരുടെ കീഴില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന സ്റ്റേറ്റ് സിവില്‍ സിര്‍വീസ് മീറ്റിനായി തയ്യാറെടുക്കുകയാണ് ഷീബ.

 

Share news
error: Content is protected !!
Scroll to Top