സാമ്പത്തിക ബോധവല്‍ക്കരണ ക്ലാസും പ്രതിഭകളെ ആദരിക്കലും നടത്തി

പരപ്പനങ്ങാടി:പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബും ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലും സംയുക്തമായി സാമ്പത്തിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വിവിധ മേഘലയില്‍ മികവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

ചടങ്ങില്‍ നബാര്‍ഡ് മലപ്പുറം ജില്ലാ മാനേജര്‍ മുഹമ്മദ് റിയാസ്, പരപ്പനങ്ങാടി കോപ്പറേറ്റീവ് സെര്‍വ്വീസ് ബാങ്ക് സെക്രട്ടറി ഹംസ, പരപ്പനങ്ങാടി കനറാ ബാങ്ക് മാനേജര്‍ അപര്‍ണ്ണ ശ്രീകുമാര്‍, സതീഷ് ബാബു (FLC) തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ വീടിനോട് ചേര്‍ന്ന് വെറും 10 സെന്റ് സ്ഥലത്ത് മത്സ്യം, കോഴി, ആട് ,ലൗ ബേഡ്‌സ്, കൂണ്‍കൃഷി മുതലായവ ചെയ്തു വരുന്നു റഹീനയെയും കോവിഡ് രോഗികളുടെ പരിചരണം, കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ ഭൗതീക ശരീര സംസ്‌കരണം എന്നീ കാര്യങ്ങളില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗവുമായ ഹസീന പാലത്തിങ്ങലിനെയും എഞ്ചിനിയറിംഗ് ജോലിക്കൊപ്പം നല്ല രീതിയില്‍ നെല്‍കൃഷി ചെയ്യുന്ന യുവകര്‍ഷകായ മൃണാള്‍ സി.പിയെയും ദീര്‍ഘകാല പ്രവാസ ജീവിതത്തിനു ശേഷം സ്വന്തം വീട്ടുമുറ്റത്ത് വിവിധയിനം അലങ്കാര ചെടികള്‍ വളര്‍ത്തി പരിപോഷിച്ചുവരുന്നു കുഞ്ഞാലന്‍കുട്ടി സി.പിയെയും ആദരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top