ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലാണ് ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ.1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതേസമയം ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ (ബി.1.617.2) അപകടകാരിയാണോ എ.വൈ.1 എന്ന് വ്യക്തമായിട്ടില്ല.
ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുെട പുതിയ ഉപവകഭേദങ്ങളുെട (എ.വൈ.1 മുതല്‍ എ.വൈ.25 വരെ) സാന്നിധ്യമുണ്ട്. എന്നാല്‍, എ.വൈ.1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റില്‍ .െവൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാരയം തെളിഞ്ഞത്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ.1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണില്‍ ഏതാണ്ട് അരശതമാനവും ജൂലായില്‍ ഒരു ശതമാനവുമായിരുന്ന എ.വൈ.1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റില്‍ ആറുശതമാനവുമായി. അഞ്ചുശതമാനത്തിലേറെ എ.വൈ.1 കണ്ടെത്തിയത് കേരളത്തില്‍മാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്‌കറിയ പറഞ്ഞഉ. കേരളം കഴിഞ്ഞാല്‍ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.
വാക്‌സിന്‍ എടുത്തതുകൊണ്ടുള്ള പ്രതിരോധശേിയെ എ.വൈ.1 കൂടിതലായി മറികടക്കുന്നില്ലെന്ന് യു.കെ.യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്റെ 155 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ .െവൈ.1 കണ്ടെത്തി.




