സ്‌കൂള്‍ ബസ്സിനെ കുടുക്കി പരപ്പനങ്ങാടി -കടലുണ്ടി റോഡിലെ വാരിക്കുഴികള്‍

പൊതുമരാമത്ത് വകുപ്പിന് ബിഗ് സല്യൂട്ട്. ബസ്സിന് വാരിക്കുഴിയില്‍ വീഴ്ത്തി തീര്‍ത്ത് പരപ്പനങ്ങാടി കടലുണ്ടി റോഡ് . ബുധനാഴ്ച വൈകീട്ട് പരപ്പനങ്ങാടി കൊടപ്പാളിയില്‍ റോഡില്‍ രൂപപ്പെട്ട കുഴിയില്‍ കുരുങ്ങിയത് ഒരു സ്‌കൂള്‍ ബസ് തന്നെയായിരുന്നു. ചെമ്മാട് കുത്തുബ് ഉസ്മാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് കുഴിയില്‍കുടുങ്ങിയത്

ഒടുവില്‍ നാട്ടൂകാര്‍ ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ബസ് പുറത്തെത്തിക്കുകയായിരുന്നു.
വലിയ താഴ്ചയുള്ള കുഴിയാണ് ഇവിടെ പെട്ടന്ന് രൂപപ്പെട്ടത്. ഇവിടെ അടിയന്തിരമായി അറ്റുകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകും. ഇവിടെ നാട്ടുകാര്‍ താല്‍ക്കാലികമായി അപകടസൂചന നല്‍കുന്നതിനായി ചെടികളും മറ്റും വെച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ വലിയ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. അ്റ്റകുറ്റപണികള്‍ നടത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഫണ്ട് വകയിരുത്തി എന്ന പറയുമ്പോളും യാതൊന്നും നടക്കാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

Share news
error: Content is protected !!
Scroll to Top