Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ ബോറിങ്ങ് പുനരാംഭിച്ചു: തടയുമെന്ന് വളളക്കമ്മിറ്റികള്‍

HIGHLIGHTS : പ്രാദേശിക തര്‍ക്കങ്ങള്‍ മൂലം തുറമുഖനിര്‍മാണം നീണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ നാലു ഇടത്ത് ബോറിങ്ങ് നടത്തി പ്ലാറ്റ് ഫോറങ്ങള്‍ പണിതിരുന്...

malabar
പരപ്പനങ്ങാടി : മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടി മത്സ്യബന്ധന തൂറമുഖത്തിന്റെ ബോറിങ്ങ് ജോലികള്‍ പുനരാരംഭിച്ചു. പരപ്പനങ്ങാടി അങ്ങാടി കടപ്പുറം ഭാഗത്താണ് ഇപ്പോള്‍ സീബോറിങ്ങ് ജോലികള്‍ തുടങ്ങിയത്

പ്രാദേശിക തര്‍ക്കങ്ങള്‍ മൂലം തുറമുഖനിര്‍മാണം നീണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ നാലു ഇടത്ത് ബോറിങ്ങ് നടത്തി പ്ലാറ്റ് ഫോറങ്ങള്‍ പണിതിരുന്നു. ഇനി രണ്ടെണ്ണം കൂടി നിര്‍മ്മിക്കാനുണ്ട്. രണ്ട് ദിവസംകൊണ്ട് പണി പൂര്‍ത്തയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ അങ്ങാടി കടപ്പുറത്ത് ബോറിങ്ങ് പണി പുനരാംഭിച്ചതറിഞ്ഞ് ചാപ്പപ്പടി മേഖലയിലുള്ള വള്ളകമ്മറ്റികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അരയന്‍ കടപ്പുറം മത്സ്യതൊഴിലാളികള്‍ എടുത്ത തീരുമാനം ചാപ്പപ്പടിയല്ലാത്ത പരപ്പനങ്ങാടിതീരത്തെ മറ്റൊരിടത്തും ഹാര്‍ബര്‍നിര്‍മാണം നടത്തിയാല്‍ തടയെണമെന്നാണെന്നും ഈ പ്രവൃത്തി തൊഴിലാളികള്‍ തടയുമെന്നും അരയന്‍കടപ്പുറം വള്ളക്കമ്മിറ്റി വ്യക്തമാക്കി.

പ്രാദേശികവാദത്തിന്റെ പേരില്‍ ഈ വികസനപദ്ധതി നഷ്ടമാകുമോ എന്ന ആധിയിലാണ് പരപ്പനങങാടിയിലെ സാധാരണ മത്സ്യതൊഴിലാളികള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!