Section

malabari-logo-mobile

കേരള കോണ്‍ഗ്രസ്സ് റൈറ്റ്; മുസ്ലിംലീഗ് റോങ്: സിപിഐഎം

HIGHLIGHTS : പാലക്കാട് : കേരളാ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവാകുന്ന മാറ്റത്തിന് സിപിഐഎം തയ്യാറാകുന്നു. പാലക്കാട് നടക്കുന്ന സിപിഐഎം പാര്‍ട്ടി പ്ലീനത്തിന്റെ രാഷ...

CPI-Mപാലക്കാട് : കേരളാ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവാകുന്ന മാറ്റത്തിന് സിപിഐഎം തയ്യാറാകുന്നു. പാലക്കാട് നടക്കുന്ന സിപിഐഎം പാര്‍ട്ടി പ്ലീനത്തിന്റെ രാഷ്ട്രീയ പ്രമേയത്തിലാണ് യുഡിഎഫിലെ പല ഘടകകക്ഷികളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ തീരുമാനം വെളിവാക്കുന്നത്.

കോണ്‍ഗ്രസ്സ് സംഘപരിവാര്‍, മതാധിഷ്ഠിത സംഘടനകള്‍ എന്നിവര്‍ക്കെതിരെ മത നിരപേക്ഷ കക്ഷികളെ ഏകോപിപ്പിക്കും. രാഷ്ട്രീയ പ്രമേയം വിശദീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്സിനെ എല്‍ഡിഎഫിലെടുക്കാനാകുമെന്നും വീരേന്ദ്ര കുമാറിന്റെ വഞ്ചന മറക്കാനും പൊറുക്കാനും ആകുമെന്നും കോടിയേരി പറഞ്ഞു.. എന്നാല്‍ മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

sameeksha-malabarinews

യുഡിഎഫിനെ അട്ടിമറിക്കില്ലെന്നും യുഡിഎഫിലെ കക്ഷികളെ അടര്‍ത്തിമാറ്റി ബദല്‍ സര്‍ക്കാറിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കുന്നുണ്ടെങ്കിലും വാക്കുകള്‍ക്കിടയിലൂടെ യുഡിഎഫിലെ പല ഘടക കക്ഷികളെയും സിപിഐഎം കണ്ണുവെച്ചു കഴിഞ്ഞതായി സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!