പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പുതിയ ഹോട്ട്‌സ്‌പോട്ട്

തിരൂവന്തുപുരം:  സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ട് കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയാണ് അതിലൊന്ന്. പരപ്പനങ്ങാടിയിലെ 31ാംഡിവിഷനാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍സിസി റോ്ഡ് ഡിവിഷനാണിത്.

തിങ്കളാഴ്ച നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പരപ്പനങ്ങാടിക്ക് പുറമെ ഇടുക്കി ജില്ലയിലെ കട്ടപ്പന മുൻസിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ വാർഡ് 23നെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

updating…

Share news
error: Content is protected !!
Scroll to Top