പരപ്പനങ്ങാടി എസ് എന്‍ എം എച്ച് എസ് എസ് പച്ചക്കറി കൃഷിത്തോട്ടം വിത്തു നടലിന്റെ ഉല്‍ഘാടനം

പരപ്പനങ്ങാടി: എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി നാഷണല്‍ സര്‍വ്വീസ് സ്‌കീം പച്ചക്കറി കൃഷിത്തോട്ടം വിത്തു നടലിന്റെ ഉല്‍ഘാടനം കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് അബ്ദുല്‍റസാഖ് നിര്‍വഹിച്ചു.

എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ 20 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ചിരങ്ങ, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, പയര്‍, വഴുതിന, മുളക്, കക്കിരി എന്നിവയുടെ വിത്തുകളാണ് നട്ടത്.

ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ, മാനേജിംഗ് കമ്മറ്റി സെക്രട്ടറി സുബൈര്‍
കെ ആര്‍ എസ് , പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറേല്‍ , എന്‍ എസ് എസ് വളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top