പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി:പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. നഗരസഭ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും, ഹോസ്പറ്റലിന് മുന്നിലെ ഡ്രൈനേജ് വൃത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയായതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഹോസ്പിറ്റലെത്തുന്ന രോഗികള്‍ക്ക് വെള്ളക്കെട്ട് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ശുചീകരണ പ്രര്‍ത്തനങ്ങള്‍ നടത്തണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമാകത്തതിനെ തുടര്‍ന്നാണ് താല്‍കാലിക ആശ്വാസമെന്ന നിലയില്‍ ഇവിടെ ശുചീകരണ പ്രവര്‍ത്തനം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ നെടുവ മേഖല സെക്രട്ടറി ജിബിന്‍ പാലശ്ശേരി പറഞ്ഞു.

സംഭവ സ്ഥലം റവന്യൂ വില്ലേജ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.ശുചീകരണ പ്രവര്‍ത്തനത്തിന് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഗിരീഷ് ചാലേരിയും പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഷമീര്‍ മമ്മിക്കകത്തും സുഹൈബ് ഉള്ളണം,മിഥുന്‍,വിശാഖ്, ഫൈസല്‍ കൊച്ചു എന്നിവര്‍ പങ്കാളികളായി തുടര്‍ന്ന് നഗരസഭ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ഡിവൈഎഫ്‌ഐ നെടുവ മേഖലാ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top