പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പല്‍ തല സ്‌കൂള്‍ കലോല്‍സവം ആനപ്പടി ഗവ: എല്‍ പി സ്‌കൂളില്‍ ഒക്ടോബര്‍ 25 ബുധന്‍,28 ശനി ദിവസങ്ങളില്‍ നടക്കും. കലോല്‍സവ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ആനപ്പടി ജി.എല്‍.പി സ്‌കൂളില്‍ വെച്ചു നടന്ന സ്വാഗത സംഘം രൂപീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് അദ്ധ്യക്ഷനായി. പി.വി മുസ്തഫ, കെ.കെ എസ് തങ്ങള്‍, സി.ജയദേവന്‍, കെ. പി .റംല, സുമിറാണി, ബേബി അച്ചുതന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി .ബിന്ദു, പിടിഎ പ്രസിഡണ്ട് കെ.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി എ.ഉസ്മാനെയും, വൈസ് ചെയര്‍പേഴ്‌സണൊയി കെ.ഷഹര്‍ബാന്‍ വിനെയും കണ്‍വീനര്‍ – കെ.പി ബിന്ദു (ഹെഡ്മിസ്ട്രസ് ), ജോയിന്റ് കണ്‍വീനര്‍മാരായി കെ. ജാഫര്‍, ബോബന്‍ മാസ്റ്റര്‍, സുഷമ കണിയാട്ടില്‍, അദ്ധ്യാപകരായ മിനി , കരീം, ദേവി, ഗീത, സൗദ, നഗരസഭാ കൗണ്‍സിലര്‍ കെ.കെ.എസ് തങ്ങള്‍, തുടങ്ങിയ വരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രോഗ്രാം, റിസപ്ഷന്‍, ഫുഡ്, ഫിനാന്‍സ്, സബ് കമ്മറ്റികളും രൂപീകൃതമായി. ഒക്ടോബര്‍ 25 ന് സ്റ്റേജിതര മല്‍സരങ്ങളും, 28 ന് ശനിയാഴ്ച സ്റ്റേജിനങ്ങളുമാണ് നടക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




