മഞ്ചേരി : മഞ്ചേരി പയ്യനാട്ട് വാടകക്കെട്ടിടത്തില്‍ നൂതനസാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി ടെലിഫോണ്‍ എക്‌സേഞ്ച് സ്ഥാപിച്ച പ്രവര്‍ത്തിപ്പിച്ച യുവാവ് അറസ്റ്റില്‍ മഞ്ചേരി പയ്യനാട് സ്വദേശി മാഞ്ചേരി ചോലക്കല്‍ മുഹമ്മദ് അഷറഫ്(40) ണ് രാജ്യസുരക്ഷക്ക് ഭീഷണിവരെയാകാവുന്ന രീതിയില്‍ സമാന്തര എക്‌സേഞ്ച് നടത്തിയത്. ഇയാളെ തിങ്കളാഴ്ച മഞ്ചേരി സിഐ സി അലവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
രാജ്യത്തിന് പുറമേക്കുള്ള ഫോണ്‍കോളുകള്‍ ലോക്കല്‍ കോളുകളാക്കി ചുരങ്ങിയ നിരക്കില്‍ ആളുകള്‍ക്ക് വിളിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്.
പോലീസ് നടത്തിയ റെയിഡില്‍ 95 സിംകാര്‍ഡ്, മോഡം, ഗേറ്റ് വേ, എന്നിവയല്ലാം പോലീസ് പിടികൂടിയിട്ടുണ്ട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചായി പ്രവര്‍ത്തിച്ച മുറി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്
മുഹമ്മദ് അഷറഫിനെതിരെ രാജ്യദ്രോഹകുറ്റം, ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്ട്1933, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫിക് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം 420 വഞ്ചന എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.




