പപ്പട വില ഇന്നുമുതല്‍ കൂടും

പപ്പട വില ഇന്നുമുതല്‍ വര്‍ധിക്കും. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന മൂലമാണ് പപ്പട വില വര്‍ദ്ധിപ്പിക്കുന്നതെന്ന് കേരള പപ്പട മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിര്‍മിക്കുന്നതെങ്കിലും ചിലര്‍ മൈദ കൊണ്ട് പപ്പടം നിര്‍മിക്കാറുണ്ട്. ഇത്തരം പപ്പടങ്ങള്‍ കുറഞ്ഞ വിലയിലാണ് വിപണിയില്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നത്. മായം ചേര്‍ത്ത ഇത്തരം പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഇന്നു മുതല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top