ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ആദ്യ കേസ് ഇസ്രയേലില്‍ സ്ഥിരീകരിച്ചു

ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ. ആദ്യ കേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തു. 30 വയസ്സുള്ള ഗര്‍ഭണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്‌ളൊറോണ കണ്ടെത്തിയത്.

കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. അതേസമയം യുവതി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുവതിക്കു രോഗം മാറിയെന്നും ഇവര്‍ ആശുപത്രി വിട്ടതായും മാധ്യമങ്ങള്‍ പറയുന്നു.

ഇസ്രയേലില്‍ വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നല്‍കിയിട്ടുണ്ട്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നല്‍കുന്നത്. ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നാഷ്മാന്‍ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാലാമത്തെ ഡോസിന് അനുമതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top