എ ആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

തിരൂരങ്ങാടി: എ ആര്‍ നഗര്‍ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകന്‍ സാഹിര്‍ (45) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചു പോയതാണ്. മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യും
ഭാര്യ : കുറ്റിക്കാട്ടില്‍ കാരാട്ട് സുല്‍ഫിയ
മക്കള്‍ :മുഹമ്മദ് അജ്മല്‍, റാശിദ തസ്‌നി, ശമ്പ്‌ന ഫര്‍ഹാന, ശംന ശെറിന്‍.
മരുമകന്‍: മുഹമ്മദ് റാഫി
മാതാവ് : ചോലക്കന്‍ സഫീസ
സഹോദരങ്ങള്‍ : മജീദ് , അബ്ദു സമദ് , ഫൈസല്‍, ആസിയ.

Share news
error: Content is protected !!
Scroll to Top