പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ വനിതാവേദി ഏകദിന പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
വായനശാലാ സിക്രട്ടറി കെ.സഞ്ജന ക്ലാസ്സ് എടുത്തു. വനിതാ വേദി വൈ.പ്രസിഡണ്ട് സ്മിത സദാനന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആതിര മാരാതടത്തില്‍ സ്വാഗതം പറഞ്ഞു. വനിതാ വേദി സിക്രട്ടറി അശ്വതി കെ.പി, കെ.ശീതള,എന്നിവര്‍ സംസാരിച്ചു. മുപ്പതോളം പേര്‍ ക്ലാസ്സില്‍ സംബന്ധിച്ചു.

Related Articles