കൊറോണ വൈറസ്; ചൈനയില്‍ എണ്‍പതുപേര്‍ മരിച്ചു

ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധ ക്രമാതീതമായി പടരുന്ന സാഹചര്യത്തില്‍ ഹുബൈയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ചൈനയില്‍ 12 നഗരങ്ങളിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരസാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രാകള്‍ ഒഴിവാക്കാനുള്ള പുതിയ യാത്രാനിര്‍ദേശം ഇന്ത്യ ശനിയാഴ്ച പുറത്തിറക്കി.

2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹന്‍ ഉള്‍പ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.

Related Articles