ഭരണഘടന ഏറ്റുചൊല്ലി മനുഷ്യ മഹാശൃംഖല;അണിചേര്‍ന്ന് ലക്ഷങ്ങള്‍

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ റിപബ്ലിക്ക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ കണ്ണികളായി ലക്ഷങ്ങള്‍. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെയായിരുന്നു ശൃംഖല തീര്‍ത്തത്. ശൃംഖലയില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക സിനിമ രംഗത്തെ പ്രമുഖരും കണ്ണികളായി.

620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. കാസര്‍കോട്ട് എസ് രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എംഎ ബേബി അവസാന കണ്ണിയുമായി.

മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തവരെല്ലാം ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Related Articles