കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം;വളാഞ്ചേരിയില്‍ 3 പേര്‍ കൂടി അറസ്റ്റില്‍

കാടാമ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗീക പീഡനത്തിരയാക്കിയ കേസില്‍ വളാഞ്ചേരിയില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ മറ്റത്ത് കുഞ്ഞിമുഹമ്മദ് എന്ന മാനുപ്പ,പാലേരി കുണ്ടില്‍ അലിയെന്ന ഈന്തപ്പഴം അലി,അണ്ണത്ത് വീട് മുഹമ്മദലി എന്ന ബാവ എന്നിവരെ ഇന്‍സ്‌പെപെക്ടര്‍ എസ്.എച്ച്.ഒ മനോഹരന്‍ അറസ്റ്റ് ചെയ്തു.ഇതോടെ കേസില്‍ കാടാമ്പുഴയിലും കല്‍പ്പകഞ്ചേരിയിലുമടക്കം അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍ എന്നിവര്‍ കല്പകഞ്ചേരിയിലും കല്ലാര്‍മംഗലം മുഹമ്മദ് കോയ, കടവത്തനക്കത്ത് ലിയാഖത്ത്, പുളിക്കല്‍ മുഹമ്മദ്ജലീല്‍ ,മൊയ്തീന്‍ കുട്ടി എന്നിവര്‍ കാടാമ്പുഴയിലും അറസ്റ്റിലായി.16 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയികാടാമ്പുഴയിലും പരിസരങ്ങളിലുമായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പ്ലസ് ടു വിദ്യാര്‍ത്ഥി മൊഴി നല്‍കിയത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു.

തുടര്‍ന്ന് കാടാമ്പുഴ, കല്‍പ്പകഞ്ചേരി സ്റ്റേഷനുകളിലായി നാലോളം കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്. വളാഞ്ചേരി സ്റ്റേഷനിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 16 പ്രതികള്‍ : 7 പേര്‍ അറസ്റ്റില്‍

Share news
error: Content is protected !!
Scroll to Top