Section

malabari-logo-mobile

കൊറോണ;സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍;കോഴിക്കോട് 60 പേരും,മലപ്പുറത്ത് ഒരാളും നിരീക്ഷണത്തില്‍

HIGHLIGHTS : തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കോഴിക്കോട് ജില്ലയില്‍ അറുപത് പേരും മ...

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കോഴിക്കോട് ജില്ലയില്‍ അറുപത് പേരും മലപ്പുറം ജില്ലയില്‍ ഒരാളും കോട്ടയം ജില്ലയില്‍ മൂന്ന് പേരും എറണാകുളത്ത് 16 പേരും നിരീക്ഷണത്തിലുണ്ട്.
ഇവരെല്ലാം ചൈനയില്‍ നിന്നും വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്നവാരായതുകൊണ്ടുമാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വിമാനത്താവളങ്ങളിലെല്ലാം ഇതിനുള്ള പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. സംശയമുള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

അതെസമയം ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം എണ്‍പതായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!