പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹാഫസലിന് ജാമ്യം

HIGHLIGHTS : Tahafazal's bail in Pantheerankav UAPA case

malabarinews
കോഴിക്കോട് : പന്തീരങ്കാവ്‌ യു.എ.പി.എ കേസിൽ താഹാ ഫസലിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അലൻ ശുഹൈബിന്റെ ജാമ്യം അനുവദിക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജാമ്യം നൽകിയ പ്രതികൾ തെളിവ് നശിപ്പിക്കുമെന്നതുൾപ്പെടെയുള്ള വാതങ്ങളാണ് എൻ.ഐ.എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ എൻ.ഐ. എ കോടതി അലൻ ശുഹൈബിന് ജാമ്യം നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന അവസരങ്ങളിൽ ഹാജറാവണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക