പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പത്മരാജാണ് പിടിയില്‍. പൊയ്‌ലൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി രണ്ട് മാസങ്ങളായി മൂന്ന് തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടി സ്‌കൂളില്‍ പോകുന്നതിന് മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.

തുടര്‍ന്ന് നടന്ന വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിയിക്കപ്പെട്ടു.

Share news
error: Content is protected !!
Scroll to Top