ഒന്നരകോടിയോളം രൂപയുടെ നിരോധിത പാന്‍മസാല പിടികൂടി: ഹാന്‍സ്‌ എത്തുന്നത്‌ തിരൂരിലേക്ക്‌

സുല്‍ത്താന്‍ ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഒന്നര കോടിയോളം വിലവരുന്ന  നിരോധിത പാന്‍മസാല പിടികൂടി.
ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നുമാണ് നിരോധിത പാന്‍ മസാല  പിടികൂടിയത്.
സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ ഒരാളും, കര്‍ണാടക സ്വദേശിയായ രണ്ടുപേരേയും എക്സൈസ് സംഘം  പിടികൂടി.

വ്യാഴാഴ്‌ച  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാന്‍മസാല(ഹാൻസ്) പിടി കൂടിയത്. രണ്ടായിരത്തി എഴുപത് കിലോ തൂക്കം വരുന്ന പാന്‍ മസാല 138 ചാക്കുകളിലായി ലോറിയില്‍ നിറച്ച നിലയിലായിരുന്നു.

സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ വൈലത്തൂർ വായങ്ങാട് സിറാജുദ്ദീന്‍ (32), കര്‍ണാടക ബാംഗ്ലൂർ സ്വദേശികളായ  ദേവാനന്ദ ഹള്ളിയിലെ രമേഷ് 21 , ഗംഗോന്ധന ഹള്ളിയിലെ സജജാദ് പാഷ (36), എന്നിവര്‍ പിടിയിലായി

തിരൂര്‍ വൈലത്തൂരിലേക്കാണ്‌ പാന്‍മസാല എത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.
പിടികൂടിയ പാന്‍ മസാലക്ക് ഒരു കോടി 35 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരും.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദ്, എക്സൈസ് ഇന്‍സ്പെക്ട്ടര്‍ കെ പി ഹരീഷ്കുമാര്‍ ,പ്രിവന്റിവ് ഓഫിസര്‍ എം വി ഹരിദാസന്‍, സിവിൽ എക്സൈസ് ഓഫീസർമാരായ സി. സുരേഷ്, എം.ജെ ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാന്‍മസാല പിടികൂടിയത്.

പ്രതികളെ എക്‌സൈസ് അധികൃതര്‍ ബത്തേരി പോലീസിന് കൈമാറി

Share news
error: Content is protected !!
Scroll to Top