എംസി കമറുദ്ദീനെതിരായ ജ്വല്ലറി തട്ടിപ്പ്; ആറ് മാസത്തിനകം പണം തിരികെ നല്‍കണമെന്ന് മുസ്ലീംലീഗ്

മലപ്പുറം:  മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ധീന്‍ പ്രതി ചേര്‍ക്കപ്പെട്ട ജ്വല്ലറി തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വം ഇടപെടുന്നു. ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്ന് ലീഗ് നേതൃത്വം എംഎല്‍എയോടെ നിര്‍ദ്ദേശിച്ചു. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.

ഇന്ന് കമറുദ്ധീന്‍ പാണക്കാട്ടേക്കെത്തി തങ്ങളെ കാണാനായിരുന്നു നീക്കം. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഹൈദരലി തങ്ങള്‍ നേരിട്ടിടപെട്ട് പാണക്കാട്ടേക്ക് നേരിട്ട് വരേണ്ടതില്ലെന്ന അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നേതൃത്വം കമറുദ്ധീനുമായി ഫോണില്‍ ഇക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. നിക്ഷേപകരില്‍ ഭൂരിഭാഗവും മുസ്ലീംലീഗ്, കെഎംസിസി പ്രവര്‍ത്തകരാണ്. ഇതിനാല്‍ നിക്ഷേപകരുടെ തുക നഷ്ടം സംഭവിക്കാതെ മടക്കിനല്‍കാനാകുന്നതിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. ഈ മാസം 30 ന് മുന്‍പായി കമറുദ്ധീന്റെ ആസ്തികളും ബാധ്യതകളും സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും, നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക കമറുദ്ധീന്റെ ആസ്തി വിറ്റ് ആറുമാസത്തിനുള്ളില്‍ നല്‍കണെന്നും നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച സെറ്റില്‍മെന്റിന് ജില്ലാ മുസ്ലീം ലീഗ് ട്രഷറെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃത്വം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top