ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഢിപ്പിച്ച 50കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്നെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ്‌ ബദരിയ്യ നഗറില്‍ താമസിക്കുന്ന ഞാറ്റുവയലില്‍ ഇബ്രാഹിമാണ്‌ പോലീസിന്റെ പിടിയിലായത്‌.

പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല്‌ വേദന മാറ്റാനാ്‌ ഇബ്രാഹിം പെണ്‍കുട്ടിയുടെ വീട്ടിലത്തിയത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ജിന്ന്‌ കയറിയിട്ടുണ്ടെന്നും ഞാന്‍ ഒഴിപ്പിച്ചുതരാമെന്ന്‌ പറഞ്ഞ്‌ പീഡിപ്പിച്ചെന്നാണ്‌ പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ തളിപ്പറമ്പ്‌ പോലീസ്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട്‌ ഇബ്രാഹിമിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top