കേരളത്തില്‍ നാളെ മുതല്‍ ജനശതാബ്ദി എക്‌സ്‌പ്രസ്സുകള്‍ നിര്‍ത്തുന്നു: പ്രതിഷേധവുമായി യാത്രക്കാര്‍

ചിത്രം ഫയല്‍

തിരുവനന്തപുരം; കോവിഡ്‌ വ്യാപനം ശക്തമായതിനെ തുടര്‍ന്ന്‌ പ്രത്യേകസര്‍വ്വീസായി ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി വേണാട്‌ എക്‌സ്‌പ്രസ്സുകള്‍ നിര്‍ത്തലാക്കി. ശനിയാഴ്‌ച മുതല്‍ മൂന്ന്‌ ട്രെയിനുകളാണ്‌ കേരളത്തില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്‌. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട്‌ ജനശതാബ്ദി എക്‌സ്‌പ്രസ്സുകള്‍, തിരുവനന്തുപുരം എറണാകുളം വേണാട്‌ എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ നിര്‍ത്തിലാക്കിയത്‌.

ഇതിനെതിരെ തിരുവനന്തപുരത്ത്‌ യാത്രക്കാര്‍ ഫ്രണ്ടസ്‌ ഓഫ്‌ റെയില്‍ എന്ന്‌ കൂട്ടായ്‌മയുടെ പേരില്‍ സമരം നടത്തി.

മതിയായ യാത്രക്കാരില്ലാത്തതാണ്‌ ട്രെയിനുകള്‍ നിര്‍ത്താന്‍ കാരണമെന്നാണ്‌ റെയില്‍വേ നല്‍കുന്ന വിശദീകരണം. 25 ശതമാനത്തില്‍ കുറവ്‌ യാത്രക്കാരുള്ള ട്രെയിനുകള്‍ നിര്‍ത്തലാക്കുക എന്നതായിരുന്നു റെയില്‍വേയുടെ തീരുമാനം. ഇത്തരത്തില്‍ 7
ട്രെയിനുകളാണ്‌ രാജ്യത്ത്‌ നിര്‍ത്തലാക്കിയത്‌. ഇതില്‍ മൂന്നും കേരളത്തിലാണ്‌. എന്നാല്‍ ഈ കണക്കുകള്‍ തയ്യാറാക്കിയത്‌ ഓണത്തിന്‌ മുന്‍പാണെന്നും ജന്‍ശതാബ്ദികളില്‍ നിലവില്‍ 50 ശതമാനത്തോളം പേര്‍ യാത്രചെയ്യുന്നുണ്ടെന്നും റെയില്‍വേ ജീവനക്കാര്‍ തന്നെ പറയുന്നു.

ഈ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതോടെ ആര്‍സിസിയിലെക്കുള്ള രോഗകളും, സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ ദൈനംദിന ആവിശ്യങ്ങള്‍ക്ക്‌ തലസ്ഥാനത്തേക്ക്‌ വരുന്ന മലബാറിലെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാകും. കെഎസ്‌ആര്‍ടിസി നിലവില്‍ വളരെ കുറച്ച്‌ ദീര്‍ഘദൂര ബസ്സുകള്‍ മാത്രമെ ഓടിക്കുന്നൊള്ളു.

ഇതരസംസ്ഥാനങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച സാഹചര്യത്തിലാണ്‌ കേരളത്തില്‍ ഈ ദുരവസ്ഥ. ഇതരസംസ്ഥാനങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന നേത്രാവതി, മംഗള, തുരന്തോ ട്രെയിനുകള്‍ സെപ്‌റ്റംബര്‍ 15 മുതല്‍ കോഴിക്കോട്‌ വഴി കടന്നുപോകും, നിലവില്‍ കൊങ്കണിലെ മണ്ണിടിച്ചില്‍ മൂലം ഇവ റൂട്ട്‌ മാറിയാണ്‌ ഓടുന്നത്‌. എന്നാല്‍ ഈ ട്രെയിനുകള്‍ എത്രത്തോളം കേരളത്തിനകത്ത്‌ യാത്രചെയ്യുന്നവര്‍ക്ക്‌ ഉപകാരപ്പെടുമെന്ന്‌ പറയാനാവില്ല.

Share news
error: Content is protected !!
Scroll to Top