തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ് 19 സ്ഥരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് അദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റും.
നേരത്തെ മന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോട രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയായി ഇ പി ജയരജാന്‍. മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.
തോമസ് ഐസക്കിന് രോഗം സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞദിവസം നടത്തിയ ആര്‍ ടി പി സി പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തോമസ് ഐസക്ക്പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.




