ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2020 ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് മൂന്നുമാസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കു. ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാവകാശം ഉണ്ടായിരിക്കില്ല. ഇതിനാല്‍ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാനം ആവശ്യപ്പെടുമെന്നും അദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസഥരെ നിയമിക്കാവുതാണ്.

കൊവിഡ് വ്യാപനം രൂക്ഷമാവുകയും മഴ കനക്കുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top