മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം ; മന്ത്രവാദ ചികിത്സയ്ക്കിടെ പണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റ്‌ലായി. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശി ശ്രീകുമാര്‍ നമ്പൂതിരി(67)യാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ക്ഷേത്ര വളപ്പിലെ മുറിയില്‍ വെച്ചാണ് സംഭവം. ഇവിടെ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നിര്‍ദേശപ്രകാരം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top