സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പിടിയില്‍

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കല്‍ പൊലീസാണ് പിടികൂടിയത്. കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പല്ലന്‍ ഷൈജുവിനെ പുറത്താക്കിയിരുന്നു.

ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു .

വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു.

Share news
error: Content is protected !!
Scroll to Top