പാലക്കുറ്റ്യാഴി തോട് നവീകരിക്കുന്നു: രണ്ടുകോടി രൂപ ചെലവിൽ

താനൂർ: നടക്കാവിലെ പാലക്കുറ്റ്യാഴി തോട് ആധുനിക രീതിയിൽ നവീകരിക്കുന്നു. താനൂർ, താനാളൂർ, ഒഴൂർ അടക്കം മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഒഴുകുന്നതാണ് പാലക്കുറ്റ്യാഴി തോട്.

ഇരുവശങ്ങളിലുമുള്ള ഭിത്തി തകർന്നും പലയിടത്തും ഭിത്തിയില്ലാതെയും ജീർണാവസ്ഥയിലായിരുന്ന തോടിനെ മന്ത്രി വി അബ്ദുറഹ്മാന്റെ ശ്രമഫലമായി രണ്ടു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

നടക്കാവ്, മൂലക്കൽ പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പൂവണിയുന്നത്. ഇത് പ്രഭാത, സായാഹ്ന സവാരിക്കാർക്ക് ഏറെ ഗുണം ചെയ്യും. മുൻ കൗൺസിലർ പി.ടി ഇല്യാസിന്റെ ആവശ്യപ്രകാരം മുനിസിപ്പാലിറ്റി ഫണ്ട് അനുവദിച്ചെങ്കിലും പിന്നീട് വക മാറ്റി ചെലവഴിക്കുകയായിരുന്നു.

വ്യാഴാഴ്ച മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top