ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പാലക്കല്‍ ജഗന്നിവാസന്‍ നിര്യാതനായി

പരപ്പനങ്ങാടി: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പാലക്കല്‍ ജഗന്നിവാസന്‍(61)ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.ഇന്ന് രാത്രി ഏഴരമണിയോടെയാണ് മരണം സംഭവിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്.

പരപ്പനങ്ങാടിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഇദേഹം പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് അംഗം,ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സക്രട്ടറി, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഭാര്യ: ലീന. മക്കള്‍:വിഷ്ണു,ജിജിന.

സംസ്‌ക്കാരം ശനിയാഴ്ച പകല്‍ 12 മണിക്ക് പരപ്പനങ്ങാടി ചുടലപ്പറമ്പിന് സമീപത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top